Skip to main content

സ്‌പെഷ്യല്‍ ടൂറിസം വാര്‍ഡ് സഭ ചേര്‍ന്നു

 

 

 

സ്‌പെഷ്യല്‍ ടൂറിസം വാര്‍ഡ് സഭ ബേപ്പൂര്‍ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രാരംഭ നടപടിയായി ബേപ്പൂര്‍ മണ്ഡലത്തിലെ ചെറുവണ്ണൂര്‍, നല്ലളം, രാമനാട്ടുകര മുനിസിപ്പാലിറ്റി സ്‌പെഷ്യല്‍ വാര്‍ഡ് സഭ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യല്‍ ടൂറിസം വാര്‍ഡ് സഭ മറ്റു മേഖലകളില്‍ കൂടി തുടരുമെന്നും ബേപ്പൂര്‍  വാട്ടര്‍ ഫെസ്റ്റ് നടത്തുന്നതോടുകൂടി സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.140 മണ്ഡലങ്ങളിലും ഉത്തരവാദിത്തമിഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടൂറിസം വികസനത്തിന് വേണ്ടി മാത്രമായി നടത്തുന്ന പരിപാടിയാണ് സ്‌പെഷ്യല്‍ ടൂറിസം വാര്‍ഡ് സഭ.
ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ കലാ ലക്ഷ്മി, ടൗണ്‍ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണ കുമാരി, കൗണ്‍സിലര്‍മാരായ രാജീവന്‍.കെ, ഗിരിജ.എം തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുവണ്ണൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന വാര്‍ഡ് സഭയില്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിജോ മാത്യു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാമനാട്ടുകര കാലിക്കറ്റ് ഗേറ്റ് ഹോട്ടലില്‍ ചേര്‍ന്ന വാര്‍ഡ് സഭയില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ്, പി.ടി നദീറ, വി.എം പുഷ്പ, അബ്ദുള്‍ ലത്തീഫ്, കെ എം യമുന, സഫ  റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

date