Skip to main content

സാഹിത്യകാരന്‍മാര്‍ നാടിന്റെ ചലനങ്ങള്‍ മനസിലാക്കുന്നവര്‍- മന്ത്രി പി.എ മുഹമ്മദ് റിയാസ്

 

 

 

നാടിന്റെ ശരിയായ ചലനങ്ങള്‍ മനസിലാക്കുന്നവരാണ് സാഹിത്യകാരന്‍മാരെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇരിങ്ങല്‍ സര്‍ഗാലയയില്‍ സംഘടിപ്പിച്ച സര്‍ഗ സാക്ഷ്യം  യുവസാഹിത്യ ക്യാമ്പില്‍ മന്ത്രിയോടൊപ്പം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പല സാഹിത്യകാരന്‍മാര്‍ക്കും അര്‍ഹമായ പരിഗണന കിട്ടിയിട്ടില്ല എന്ന അവസ്ഥ മാറണം. ബേപ്പൂര്‍ മുതല്‍ തൃത്താല വരെ ലിറ്റററി സര്‍ക്യൂട്ട് തുടങ്ങും. ടൂറിസ്റ്റ് പോലീസ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിവിധ സെഷനുകളായി വി.ആര്‍ സുധീഷ്,ഡോ.കദീജ മുംതാസ്, ഡോ.രാജശ്രീ ടീച്ചറും എന്നിവര്‍ ക്ലാസെടുത്തു. കെ.പി രാമനുണ്ണി ഓണ്‍ലൈനായും കരിവള്ളൂര്‍ മുരളി, ഇ.പി രാജഗോപാലന്‍, സജയ് കെ.വി എന്നിവര്‍ ക്യാമ്പില്‍ സംവദിച്ചു.

date