Skip to main content

ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27 മുതല്‍ ആരംഭിക്കും.

 

ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27 മുതല്‍ നടത്തുവാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. മിനി, സബ് ജൂനിയര്‍, ജൂനിയര്‍ യൂത്ത്, സീനിയേഴ്സ്  എന്നീ അഞ്ച് വിഭാഗങ്ങളിലായിട്ടാണ്  മത്സരങ്ങള്‍ നടത്തുന്നത്.   ജില്ലയിലെ വിവിധ ക്ലബ്ബുകള്‍, സംഘടനകള്‍, സ്‌കൂള്‍, കോളേജ്, ഇതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും ടീമുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ ചേര്‍ന്ന സംഘടക സമിതി യോഗത്തിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്  റോമിയോ സെബാസ്റ്റ്യന്‍  അദ്ധ്യക്ഷത വഹിച്ചു. 
 സംഘാടക സമിതി ചെയര്‍മാന്‍  കെ. എല്‍ ജോസഫ്, വൈസ് ചെയര്‍മാന്മാരായ അനിയന്‍ കുഞ്ഞ്, സന്തോഷ് വി.എസ്, ജനറല്‍ കണ്‍വീനര്‍ സാബു മീന്‍മുട്ടി,  ജോയിന്‍ കണ്‍വീനര്‍മാരായ അജീഷ്  അവിരാച്ചന്‍, കെ വി ജോയ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി കെ  കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.  മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ എത്രയും പെട്ടെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകസമിതി  അറിയിച്ചു.

date