Skip to main content

ഇതുവരെ 63677  പക്ഷികളെ നശിപ്പിച്ചു

കള്ളിംഗിന് മറ്റു ജില്ലകളില്‍ നിന്നുള്ള ടീമുകളും

ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നലെ (ഡിസംബര്‍ 19)  ജില്ലയില്‍ 15643 താറാവുകളെ കൊന്നു. കരുവാറ്റ- 7966, പുറക്കാട്- 3630,  ചെറുതന- 4047 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ കൊന്ന താറാവുകളുടെ എണ്ണം. 

എറണാകുളം ജില്ലയില്‍ നിന്നുള്ള അഞ്ചും കൊല്ലത്തു നിന്നുള്ള രണ്ടും ടീമുകള്‍ ഉള്‍പ്പെടെ മൃഗസംരക്ഷണ വകുപ്പിന്‍റെ പത്തു റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളാണ് ഇന്നലെ കള്ളിംഗും അണുനശീകരണവും നടത്തിയത്.

ജില്ലയില്‍ ഡിസംബര്‍ ഒന്‍പതു മുതല്‍ ഇതുവരെ 63677 പക്ഷികളെയാണ് കൊന്നത്. ഇതില്‍ 63414 താറാവുകളും 263 കോഴികളും ഉള്‍പ്പെടുന്നു. 28044 മുട്ടകളും 1750 കിലോ തീറ്റയും നശിപ്പിച്ചു.

date