Skip to main content

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 2.0 ഉദ്ഘാടനം 22ന്

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 2.0 22ന് വൈകിട്ട് 3ന് മാസ്‌കറ്റ് ഹോട്ടലിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആദ്യ 50 സംരംഭകർക്ക് വായ്പാനുമതിപത്രം വിതരണം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ, ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ കെ.എഫ്.സി സഞ്ജയ് കൗൾ, അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ് കുമാർ സിംഗ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 5133/2021

date