Skip to main content

ആരോഗ്യസേനയ്ക്ക് ത്രിദിന പരിശീലനം

കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണത്തിനുള്ള 100 അംഗങ്ങളുടെ ആരോഗ്യസേനയ്ക്ക് പഞ്ചായത്ത് തലത്തിൽ മൂന്ന് ദിവസത്തെ പരിശീലനം നൽകും. ഇന്നും നാളെയും മറ്റന്നാളുമായി (ഡിസംബർ 21, 22, 23) നടക്കുന്ന പരിശീലനം പെരുമ്പിലാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. കടവല്ലൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്ന് (ഡിസംബർ 21) രാവിലെ 10ന് പഞ്ചായത്ത് പ്രസിഡൻ്റ് പി ഐ രാജേന്ദ്രൻ്റെ അധ്യക്ഷതയിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു ആർ രാഹുൽ ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് ബി കെ ഹരിനാരായണൻ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാൽ, മെഡിക്കൽ ഓഫീസർ ഡോ.എൻ അഭിലാഷ്, ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ മായാദാസ്,  ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് - ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

date