Skip to main content

ഉദ്യോഗാർത്ഥികൾക്ക് തൊഴിലൊരുക്കി 'നിയുക്തി 2021' മെഗാജോബ് ഫെയർ 

യുവജനങ്ങൾക്ക് വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിന് വേദിയൊരുക്കി തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. 
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും തൃശൂർ സെന്റ് തോമസ് കോളേജും സംയുക്തമായി ഒരുക്കിയ മെഗാ ജോബ് ഫെയറിൽ 847 പേർക്ക് ജോലി ലഭിച്ചു. 1635 പേർ വിവിധ കമ്പനികളുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടു. നിയുക്തി 2021 എന്ന പേരിൽ  തൃശൂർ സെൻ്റ് തോമസ് കോളേജിൽ
സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ   റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. എം എൽ എ പി ബാലചന്ദ്രൻ അധ്യക്ഷനായി. അഭ്യസ്തവിദ്യരും തൊഴിൽ രഹിതരുമായ യുവാക്കൾ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉദ്യോഗസ്ഥരാകുന്ന വർത്തമാനം  ഏറെ സന്തോഷകരമാണെന്ന് റവന്യൂ മന്ത്രി അഭിപ്രായപ്പെട്ടു. ജോബ് ഫെയറിന്റെ സംഘടകരെ മന്ത്രി പ്രത്യേകം പ്രശംസിച്ചു. 6531 ഉദ്യോഗാർത്ഥികൾ  മെഗാ ജോബ് ഫെയറിൽ പങ്കെടുത്തു.
എഞ്ചിനീയറിംഗ്, ടെക്നോളജി ഐ.ടി,ആരോഗ്യം, ടൂറിസം, കോമേഴ്സ് ആൻഡ് ബിസിനസ്, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ അഡ്വൈടൈസിംഗ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ 72 സ്ഥാപനങ്ങളിൽ നിന്നും പ്രതിനിധികൾ ജോബ് ഫെയറിനെത്തി. 3281 അവസരങ്ങൾ ലിസ്റ്റ് ചെയ്തിരുന്നു.  തൃശൂർ കോർപ്പറേഷൻ കൗൺസിലർ റെജി ജോയ്,  മേഖല എംപ്ലോയ്മെൻറ് ഡെപ്യൂട്ടി  ഡയറക്ടർ അബ്ദുറഹ്മാൻകുട്ടി കെ, ഡിവിഷണൽ എംപ്ലോയ്മെൻ്റ് ഓഫീസർ അലാവുദ്ദീൻ എ എസ്, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ വി എസ് ബീന, എംപ്ലോയ്മെന്റ് ഓഫീസർ വൊക്കേഷണൽ ഗൈഡൻസ് ഹംസ വി എം, സെൻ്റ് തോമസ് കോളേജ് മാനേജർ ഫാദർ ടോണി നീലങ്കാവിൽ, കോളേജ് പ്രിൻസിപ്പൽ ഫാദർ മാർട്ടിൻ കെ എ, തുടങ്ങിയവർ ജോബ് ഫെയറിൽ പങ്കെടുത്തു.

date