Skip to main content

ഭാസുര രൂപികരണവും പരിശീലന പരിപാടിയും ഇന്ന്

 

 

 

ഗോത്ര വര്‍ഗ വനിതാ ഭക്ഷ്യഭദ്രത കുട്ടായ്മ - ഭാസുര രൂപീകരണവും പരിശീലന പരിപാടിയും ഇന്ന് (ഡിസം. 21) വിലങ്ങാട് പാരിഷ് ഹാളില്‍ രാവിലെ 10.30 നടക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.വിലങ്ങാട് അടുപ്പില്‍ ആദിവാസി കോളനി കേന്ദ്രികരിച്ചാണ് പരിപാടി. ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന സന്ദേശം ആദിവാസി ഗോത്ര വിഭാഗങ്ങളിലും പൊതുജനങ്ങളിലും എത്തിക്കുക എന്നതിന്റെ ഭാഗമായി ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ ബോധവല്‍ക്കരണത്തിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ രൂപം നല്‍കിയിട്ടുള്ളതാണ് ഭാസുര.  

date