Skip to main content

ഗ്ലുക്കോമീറ്റര്‍' സൗജന്യമായി വിതരണം ചെയ്യുന്നു

ഇടുക്കി ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക്  രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്നതിന് സഹായിക്കുന്ന 'ഗ്ലുക്കോമീറ്റര്‍' സാമൂഹ്യ നീതി വകുപ്പ് മുഖേന സൗജന്യമായി വിതരണം ചെയ്യുന്നു.  മുന്‍ വര്‍ഷങ്ങളില്‍ ലഭിക്കാത്ത, ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന അര്‍ഹരായ   100 പേര്‍ക്ക് ആയിരിക്കും ഗ്ലുക്കോമീറ്റര്‍ അനുവദിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫാറം പൂരിപ്പിച്ച് താഴെ പറയുന്ന രേഖകള്‍ സഹിതം  2022 ജനുവരി 10 നകം  അപേക്ഷ ജില്ലാ സാമുഹ്യ നീതി ആഫീസില്‍ നല്‍കേണ്ടതാണ്. അപേക്ഷ ഫാറം www.sjd.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍

1. വയസ്സ് തെളിയിക്കുന്ന രേഖ
2.   ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
3. മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നതായി തെളിയിക്കുന്ന രേഖകള്‍ റേഷന്‍ കാര്‍ഡ്/ BPL സര്‍ട്ടിഫിക്കറ്റ്
4. അപേക്ഷകന്‍ പ്രമേഹ രോഗിയാണെന്നുള്ള സര്‍ക്കാര്‍/NHM ഡോക്ടറുടെ സാക്ഷ്യപത്രം. (എത്രകാലമായി പ്രമേഹത്തിന് ചികിത്സയിലാണ് എന്നും വ്യക്തമാക്കണം)
5. സാമൂഹ്യനീതി വകുപ്പില്‍ നിന്നും ഇതുവരെ ഗ്ലുക്കോമീറ്റര്‍ ലഭിച്ചിട്ടില്ലായെന്നുള്ള സാക്ഷ്യപത്രം.

അപേക്ഷ അയയ്ക്കേണ്ട വിലാസം
ജില്ലാ  സാമൂഹ്യ നീതി ആഫീസര്‍, ജില്ലാ സാമൂഹ്യ നീതി ആഫീസ് ഇടുക്കി.  തൊടുപുഴ പി.ഒ, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില തൊടുപുഴ-685584
കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ -04862-228160
 

date