Skip to main content

ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ മത്സരം

സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 'വിമുക്തി' സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കുക, അവരുടെ സര്‍ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു.

ഷോര്‍ട്ട് ഫിലിം മത്സര നിബന്ധനകള്‍

1. ഷോര്‍ട്ട് ഫിലിമില്‍ ലഹരി വിരുദ്ധ ആശയം   ഉണ്ടായിരിക്കണം. ഷോര്‍ട്ട് ഫിലിമില്‍ പോസിറ്റീവ്   എനര്‍ജി നല്‍കുന്ന സന്ദേശം ഉണ്ടായിരിക്കണം
2. മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ വിമുക്തി മിഷന്റെ   ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി  ഉപയോഗിക്കുന്നതാണ്
3.ഷോര്‍ട്ട് ഫിലിമിന് 4 മുതല്‍ 8 മിനിട്ട് ദൈര്‍ഘ്യം   ഉണ്ടാകണം
4. സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ    നേതൃത്വത്തിലാണ് ഷോര്‍ട്ട് ഫിലിം തയ്യാറാക്കേണ്ടത്. അദ്ധ്യാപകരുടെ സഹായം തേടാവുന്നതാണ്
5. മൂവിക്യാമറയിലോ മൊബൈല്‍ ഫോണിലോ (any type of camera) ചിത്രീകരിക്കാവുന്നതാണ്.
6. മത്സരാര്‍ത്ഥികള്‍ ഷോര്‍ട്ട് ഫിലിം തയ്യാറാക്കി പൂര്‍ണ്ണമായ മേല്‍വിലാസം, ഇമെയില്‍, ഫോണ്‍നമ്പര്‍, പഠിക്കുന്ന സ്‌കൂള്‍/കോളേജ്, ക്ലാസ് എന്നിവ രേഖപ്പെടുത്തി സ്‌കൂള്‍/കോളേജ്
അധികാരി സാക്ഷ്യപ്പെടുത്തി vimukthiexcise@gmail.com എന്ന വിലാസത്തില്‍ അയക്കുക
7. ഷോര്‍ട്ട് ഫിലിം ലഭിക്കേണ്ട അവസാന തിയതി
   2022 ജനുവരി 31

മികച്ച ഷോര്‍ട്ട് ഫിലിമിന് സ്‌കൂള്‍/കോളേജ് മത്സരാര്‍ത്ഥികള്‍ക്ക് പ്രത്യേകം പ്രത്യേകം സമ്മാനം നല്‍കുന്നതാണ്

ഒന്നാം സമ്മാനം- 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും
രണ്ടാം സമ്മാനം- 15,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവും .
മൂന്നാം സമ്മാനം- 10,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും
മികച്ച സ്‌ക്രിപ്റ്റ് -10,000/-
മികച്ച സംവിധായകന്‍- 10,000/-
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ഥലത്തെ എക്സൈസ് റേഞ്ച്, സര്‍ക്കിള്‍ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.  

date