Skip to main content

ഏകദിന ശില്‍പശാല 10 ന്

 

 

 

ഖാദി ഗ്രാമവ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം നിര്‍ണയിക്കുന്നതിനും മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 ന് രാവിലെ 11 മണിക്ക് എറണാകുളത്ത് ഏകദിന ശില്പശാല സംഘടിപ്പിക്കും.  വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. ഖാദി മേഖലയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ secretary@kkvib.org ഇ മെയില്‍ അല്ലെങ്കില്‍ 9447729288 മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. 

date