Skip to main content

ജില്ലാതല ശില്‍പശാല ഇന്ന്

 

 

 

ജില്ലയില്‍ ആരോഗ്യമേഖലയെ ട്രാന്‍സ്ജന്റര്‍ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ജില്ലാതല ശില്‍പശാല സംഘടിപ്പിക്കുന്നു. ഇന്ന് (ഡിസം.21) രാവിലെ 10.30ന് കോഴിക്കോട് ഗവ.മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ നടക്കുന്ന പരിപാടി സബ് ജഡ്ജ് ഷൈജല്‍ എം.പി ഉദ്ഘാടനം ചെയ്യും.

ട്രാന്‍സ്ജന്റര്‍ വിഭാഗം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പൊതു സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദേശത്തോടെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ട്രാന്‍സ്ജെന്റര്‍ പ്രതിനിധിയായ ജില്ലാ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ നഗ്മ സുസ്മി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കും.

date