Skip to main content

വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു

 

 

 

മുക്കം നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ പദ്ധതികളിലായി വയോജനങ്ങൾക്ക് അനുവദിച്ച കട്ടിലുകൾ വിതരണം ചെയ്തു. പട്ടികജാതി വിഭാഗം, പൊതുവിഭാഗം എന്നിവയിലായി 159 കട്ടിലുകളാണ് വിതരണം ചെയ്തത്.

നഗരസഭാ ചെയർമാൻ പി ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ ചാന്ദിനി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  കെ.റുബീന, അബ്ദുൽ മജീദ്,  ഇ.സത്യനാരായണൻ, കൗൺസിലർമാരായ എംകെ യാസിർ,  വേണുഗോപാൽ മാസ്റ്റർ, അനിതകുമാരി ടീച്ചർ, നികുഞ്ചം വിശ്വൻ, നൗഫൽ മല്ലശ്ശേരി, കല്യാണിക്കുട്ടി, കൃഷ്ണൻ വടക്കയിൽ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി എൻ. കെ ഹരീഷ് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ റീജ സുരേഷ് നന്ദിയും പറഞ്ഞു.

date