Skip to main content

അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കൂടെയുണ്ടാവും: മന്ത്രി പി.എ മുഹമ്മദ് റിയാസ് 

 

 

 

അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫറോക്കില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പും ആവാസ്- ഇശ്രം രജിസ്ട്രേഷന്‍ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിര്‍മ്മാണ, വ്യവസായ മേഖലകളിലെല്ലാം തന്നെ ഒഴിച്ചുകൂടാനാവാത്തവരാണ് അതിഥിതൊഴിലാളികള്‍. അവരുടെ ക്ഷേമത്തിനായി ഫെസിലിറ്റേഷന്‍ സെന്റര്‍, ആവാസ്, അപ്നാഘര്‍ തുടങ്ങി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. 

അതിഥിതൊഴിലാളികളുടെ ക്ഷേമവും സാമൂഹിക ആരോഗ്യ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. കാര്‍ഡുകളുടെ വിതരണം മന്ത്രി നിര്‍വഹിച്ചു. ഫറോക്ക് ആമ്പിയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം ഡി.പി.എം ഡോ. നവീന്‍ എ, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എന്‍ഫോഴ്സ്മെന്റ് ബിച്ചുബാലന്‍, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇന്‍ചാര്‍ജ്ജ് കെ.വി വിപിന്‍ലാല്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

date