Skip to main content

ഉപഭോക്തൃദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24നു തിരുവനന്തപുരത്ത്

ഈ വർഷത്തെ ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 24നു ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. തിരുവനന്തപുരം ചൈത്രം ഹോട്ടലിലെ സമന്വയ ഹാളിൽ രാവിലെ 10നു നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
ഉപഭോക്തൃ കേരളം മാസിക, ബോധവത്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനവും ഉപഭോക്തൃ ബോധവത്കരണ പരസ്യ ചിത്രങ്ങളുടെ റിലീസും നവീകരിച്ച ഉപഭോക്തൃ ബോധവത്കരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും ചടങ്ങിൽ മന്ത്രിമാർ നിർവഹിക്കും. ഓൺലൈൻ ക്വിസ് മത്സരം, ചിത്രരചന, ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും.  
നടൻ മധുപാൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഭക്ഷ്യ - പൊതുവിതരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, ഭക്ഷ്യ കമ്മിഷണർ കെ.വി. മോഹൻകുമാർ, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ, പൊതുവിതരണ വകുപ്പ് ഡയറക്ടർ ഡോ. ഡി. സജിത്ബാബു തുടങ്ങിയവരും പങ്കെടുക്കും. തുടർന്നു 'പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം' എന്ന വിഷയത്തിൽ സെമിനാറും നടക്കും.
പി.എൻ.എക്സ്. 5151/2021
 

date