Skip to main content

സയൻസ് ലാബ് സജ്ജികരിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കണ്ണൂർ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിൽ പഠനം നടത്തിവരുന്ന വിദ്യാർഥികളുടെ ശാസ്ത്ര പഠനം സുഗമമാക്കുന്നതിനായി ആധുനിക രീതിയിലുള്ള സയൻസ് ലാബ് സജ്ജീകരിക്കുന്നതിനായി ഈ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവർത്തികൾ മാത്രം ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് ലഭ്യമാക്കേണ്ടത്. സിവിൽ വർക്കുകൾക്കായി പ്രത്യേകം പ്രൊപ്പോസൽ സമർപ്പിക്കണം. സിവിൽ വർക്കുകൾക്കായുള്ള ഡി.പി.ആർ പ്രൈസ് സോഫ്റ്റ്‌വെയറിൽ നിർബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5 വൈകിട്ട് നാലുവരെയാണ്. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ഡിസംബർ 29ന് രാവിലെ 11.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾ/ സയൻസ് ലാബ് സജ്ജീകരിക്കുന്നതിനായുള്ള വിശദമായ സ്‌പെസിഫിക്കേഷൻ എന്നിവക്കായി വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2304594.
പി.എൻ.എക്സ്. 5153/2021
 

date