Skip to main content

പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാവിരുന്നൊരുക്കുന്നു. ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോവളത്തിന്റേയും അറബിക്കലലിന്റേയും അനന്തപുരിയുടേയും ആകാശക്കാഴ്ചകൾ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്. ഹെലികോപ്റ്റർ ടൂറിസം സാധ്യത മുന്നിൽക്കണ്ടാണു ഡി.ടി.പി.സി. പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒന്നിച്ചു കുറഞ്ഞ ചെലവിൽ ഹെലികോപ്റ്റർ ചാർട്ടർ ചെയ്യാൻ പദ്ധതി വഴി കഴിയും. വിദേശരാജ്യങ്ങളിൽ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റർ യാത്രയാണു വളരെ കുറഞ്ഞ ചിലവിൽ കോവളത്ത് അവതരിപ്പിക്കുന്നത്. പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പുമായി സഹകരിച്ചാണു ഡി.ടി.പി.സി. പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ഹെലികോപ്റ്റർ ടൂറിസത്തിന് സംസ്ഥാനത്ത് വലിയസാധ്യതയാണുള്ളതെന്നും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9961041869, 9961116613.
പി.എൻ.എക്സ്. 5154/2021

date