Skip to main content

പന്തളം നഗരസഭയുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക്  ജില്ലാ ആസൂത്രണ സമിതി അംഗീകാരം

പന്തളം നഗരസഭയുടെ 2021-22 സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍,  പന്തളം നഗരസഭാ അധ്യക്ഷ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 ജില്ലയിലെ പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിന് എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളുടേയും അധ്യക്ഷന്മാരും സെക്രട്ടറിമാരും നിര്‍വഹണ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി  ജനുവരി മാസത്തില്‍ ബ്ലോക്ക്തല അവലോകന യോഗം നടത്താനും യോഗം തീരുമാനിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണം സംബന്ധിച്ച് ജില്ലയിലെ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരേയും സെക്രട്ടറിമാരേയും വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരേയും പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം  ജിജു പി അലക്‌സിന്റെ സാന്നിധ്യത്തില്‍ ഏകദിന ശില്പശാല ജനുവരി ആദ്യവാരം നടത്തുന്നതിനും യോഗം തീരുമാനിച്ചു.

date