Skip to main content

ഒ.ബി.സി/ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് വായ്പ

കോട്ടയം: സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ഒ.ബി .സി / മത ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴിൽ, വിദ്യാഭ്യാസം, പെൺകുട്ടികളുടെ വിവാഹം, ഗൃഹനിർമാണം, ഗൃഹ പുനരുദ്ധാരണം, വാഹനം വാങ്ങൽ തുടങ്ങിയവയ്ക്കുള്ള വായ്പയ്ക്ക് പുറമേ റീ ടേൺ പദ്ധതിയിൽ പ്രവാസികൾക്കും സ്റ്റാർട്ട് അപ് പദ്ധതിയിൽ പ്രൊഫഷണലുകൾക്ക് മൂലധന സബ്സിഡിയും ലഭിക്കും. അപേക്ഷാ ഫോറം കെ.എസ്.ബി.സി.ഡി.സി  കോട്ടയം ജില്ലാ ഓഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് മൂന്നു വരെ ലഭിക്കും. വിശദവിവരം www.ksbcdc.comഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0481 2303925, 2565704.

date