Skip to main content

ഇ-ശ്രം രജിസ്‌ട്രേഷന്‍  ഡിസംബര്‍ 31ന് അവസാനിക്കും

 

അസംഘടിത തൊഴിലാളികളുടെ ദേശീയ വിവര ശേഖരണം നടത്തുന്ന ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31ന് അവസാനിക്കും.  ഇനിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഇനിയുള്ള 10 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. 16നും 59നും ഇടയിലുള്ള പി.എഫ്, ഇ.എസ്.ഐ എന്നീ പദ്ധതികളില്‍ അംഗങ്ങള്‍ അല്ലാത്തവരും  ആദായ നികുതി അടക്കാത്തവരുമായിരിക്കണം അപേക്ഷിക്കേണ്ടത.് ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡുമാണ് ആവശ്യമായ രേഖകള്‍. ആധാര്‍ മൊബൈലുമായി  ലിങ്ക് ചെയ്യാത്തവര്‍ക്ക് അക്ഷയ/കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴി ഫിംഗര്‍ പ്രിന്റ് (ബയോമെട്രിക്സ്) ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ മൊബൈലുമായി  ലിങ്ക് ചെയ്യാത്തവര്‍ക്ക് അക്ഷയ/കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍/പോസ്റ്റോഫീസുകള്‍ വഴി മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്ത  ശേഷം 48 മണിക്കൂര്‍ കഴിഞ്ഞു സ്വയം രജിസ്റ്റര്‍ ചെയ്യാം.

date