Skip to main content

കൊണ്ടോട്ടി ഗവ. കോളജില്‍ നാക് സന്ദര്‍ശനം നടത്തി

 

കലാലയത്തിലെ അക്കാദമിക മേഖലകളിലെ മികവുകളും ഭൗതിക സൗകര്യങ്ങളും പരിശോധിക്കാനും വിലയിരുത്താനും നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) സംഘം കൊണ്ടോട്ടി ഗവ. കോളജില്‍ സന്ദര്‍ശനം നടത്തി. ഗുജറാത്തിലെ ജൂനഗഡ് ഭക്ത കവി നര്‍സിങ് മേത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പ്രൊഫ. ചേതന്‍ കുമാര്‍ നന്ദിലാല്‍ ത്രിവേദി, പശ്ചിമ ബംഗാള്‍ മേധിനിപൂര്‍  വിദ്യാസാഗര്‍ സര്‍വകലാശാല പ്രൊഫ. മധു മംഗള്‍ പാല്‍, കന്യാകുമാരി അണ്ണാ വേളാങ്കണ്ണി കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. മരിയ ജോണ്‍ എന്നിവരാണ് സംഘത്തിലുള്ളത്.
 

കോളജില്‍ നടന്ന സ്വീകരണ യോഗത്തില്‍ സിന്റിക്കേറ്റ് അംഗങ്ങളായ പ്രൊഫ. എന്‍.വി.  അബ്ദുറഹ്‌മാന്‍, ഡോ. റഷീദ് അഹ്‌മദ്, കോളജ് വിദ്യാഭ്യാസ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍   ഡോ. ജ്യോതിരാജ്,   കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഹരിദാസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലതീഫ്, ഐ.ക്യു.എ.സി കോഡിനേറ്റര്‍ പ്രൊഫ. അബ്ദുല്‍ ലതീഫ് കാമ്പുറവന്‍, നാക് കോഡിനേറ്റര്‍ ഡോ. ആബിദ ഫാറൂഖി, പി.ടി.എ പ്രസിഡന്റ് അലവി ഹാജി, വിവിധ വകുപ്പ് തലവന്‍മാരായ ഡോ. വിനേഷ് ഓട്ടുപാറ,  ഡോ. രതീഷ്, ഡോ. ഷിഹാബുദ്ദീന്‍, പ്രൊഫ അര്‍ഷക്, ഡോ. അബ്ദുസലാം കണ്ണിയന്‍, ഡോ. ലക്ഷ്മി, പ്രവീണ്‍ രാജ്, മൊയ്തീന്‍ കുട്ടി കല്ലറ  എന്നിവര്‍ സംസാരിച്ചു.

date