Skip to main content

കോവിഡ് മരണം; ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് 50,000 രൂപ ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മരണപ്പെട്ടവരുടെ ആശ്രിതര്‍ ഇതിനുള്ള അപേക്ഷ relief.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിനായി വാര്‍ഡ് മെംബര്‍, ആശാവര്‍ക്കര്‍, അക്ഷയ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താം. കോവിഡ് മൂലമാണ് മരണമെന്ന് തെളിയിക്കുന്ന രേഖ, ഐസിഎംആര്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

date