Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ നിര്‍ണയ ക്യാമ്പ് നടത്തി

 

പൊന്നാനി നഗരസഭയിലെ  ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായ ഉപകരണ വിതരണ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ഉപകരണ നിര്‍ണയ ക്യാമ്പ് നടത്തി. നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം വകയിരുത്തിയാണ് ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ചലന, കേള്‍വി, എം.ആര്‍ തുടങ്ങി വിവിധ വൈകല്യങ്ങളുള്ളവര്‍ക്കാണ് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കുന്നത്. ഓരോരുത്തര്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ നിര്‍ണയിക്കാനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഭിന്നശേഷി കോര്‍പ്പറേഷന്‍ നിശ്ചയിച്ച മെഡിക്കല്‍ ബോര്‍ഡിലെ രണ്ട് ഡോക്ടര്‍മാര്‍ പരിശോധന നടത്തി. ഇത്തരത്തില്‍ തയ്യാറാക്കുന്ന ഗുണഭോക്തൃ ലിസ്റ്റിലുള്ളവര്‍ക്ക് നഗരസഭ സഹായ ഉപകരണങ്ങള്‍ കൈമാറും.
 

പൊന്നാനി മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ വിവിധ വാര്‍ഡുകളില്‍ നിന്നായി ഇരുന്നൂറോളം പേര്‍  പങ്കെടുത്തു. പൊന്നാനി  നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീഷ് ഊപ്പാല, കൗണ്‍സിലര്‍മാരായ വി.പി പ്രബീഷ്, പി.വി ലത്തീഫ്, കെ. ഷാഫി നിര്‍വഹണ ഉദ്യോഗസ്ഥ നീന, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷബ്ന എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

date