തൃശ്ശൂര്‍ ജില്ലയില്‍ 107 പേര്‍ക്ക് കൂടി കോവിഡ്, 268 പേര് രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (27/12/2021) 107 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 268 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,768 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,450 ആണ്. 5,44,669 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 104 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന ഒരാള്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരായ ഒരാള്‍ക്കും, ഉറവിടം അറിയാത്ത ഒരാള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
4,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 938 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,301 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 162 പേര്‍ക്ക് സിബിനാറ്റ് / ട്രുനാറ്റ്/ പിഒസി പിസിആര്‍ / ആര് ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 38,43,161 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.43% ആണ്.
ജില്ലയില്‍ ഇതുവരെ 44,00,047 ഡോസ് കോവിഡ് 19 വാക്സിന് വിതരണം ചെയ്തു. ഇതില്‍ 23,68,211 പേര് ഒരു ഡോസ് വാക്സിനും, 20,31,836 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
- Log in to post comments