Skip to main content

ബാലാവകാശ സംരക്ഷണ കമ്മീഷൻ ശിൽപശാല ഇന്ന് (ഡിസംബർ 28)  

ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കാനും സാക്ഷരത ഉറപ്പു വരുത്താനും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിക്കുന്നു.ഇന്ന് (ഡിസംബർ 28) വിമല കോളേജ് ഓഡിറ്റോറിയത്തിൽ 9 മണി മുതൽ 4 മണി വരെയാണ് ശിൽപശാല. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പി കെ ഡേവിസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പൊലീസ് മേധാവി ആർ ആദിത്യ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ ജി വിശ്വനാഥൻ, ജുവൈനൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് ശ്രുതി എം തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.

date