Skip to main content

ഫുട്‌ബോളാവേശത്തില്‍ കുടുംബശ്രീ ബാലസഭ കൂട്ടുകാര്‍

കുടുംബശ്രീ ബാലസഭാ കുട്ടികള്‍ക്ക് വേണ്ടി സൗജന്യ ഫുട്‌ബോള്‍ പരിശീലനം ഒരുക്കി തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബാലസഭാ കുട്ടികള്‍ക്ക് വേണ്ടി 30 ദിവസത്തെ പരിശീലനമാണ് തൃശൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്നത്. ഓരോ ബ്ലോക്ക് പരിധിയിലും 30 കുട്ടികളടങ്ങുന്ന ടീമിന്റെ സെലക്ഷന്‍ 26, 27 തിയതികളിലായി ജില്ലയിലെ 16 ബ്ലോക്കിലും നടന്നു. സെലക്ഷന്‍ ക്യാമ്പുകള്‍/ബ്ലോക്ക്/ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി അധ്യക്ഷന്‍മാര്‍ ഉദ്ഘാടനം ചെയ്തു. 510 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ അവസരം നല്‍കുന്നതാണ് ഈ ക്യാമ്പ് എന്നും ട്രൈബല്‍ വിഭാഗത്തിന് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date