Skip to main content

ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ റിസർച്ച് ഫെല്ലോ ഒഴിവ് 

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്തുന്ന 'പ്രായമായവരിലെ വീഴ്ച തടയൽ' എന്ന ഗവേഷണത്തിലേക്ക്  റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ  ആരോഗ്യ ശാസ്ത്ര സർവകലാശാല അംഗീകരിച്ച ആരോഗ്യ ശാസ്ത്ര സംബന്ധമായ വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാതെ ഉള്ള ഗവേഷണ പരിചയം, അധ്യാപന പരിചയം അഭിലഷണീയം. 
പി എച്ച് ഡി റഗുലേഷൻ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാല ഓഫീസിൽ 2022 ജനുവരി 18ന് രാവിലെ 10.30 മണിക്ക് നേരിട്ട് ഹാജരാകണം.

date