Skip to main content

പീച്ചിയിൽ ഐടിഐ: ആദ്യ ഘട്ട ആലോചന യോഗം ചേർന്നു 

പീച്ചിയിൽ പുതിയ ഐടിഐ ആരംഭിക്കുന്നത് സംബന്ധിച്ച് റവന്യൂമന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ആദ്യ ഘട്ട ആലോചന യോഗം ചേർന്നു. 2022ൽ തന്നെ നാല് ട്രേഡിങ് കോഴ്സുകളുള്ള ഐടിഐ ആരംഭിക്കാനുള്ള യോഗമാണ് ചേർന്നത്. ഐടിഐയ്ക്ക് വേണ്ട ഒരേക്കർ  സ്ഥലം കണ്ടെത്തുന്നതിന് യോഗം തീരുമാനിച്ചു. താൽക്കാലികമായി വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് ഐടിഐ ആരംഭിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ സ്ഥലം ഒരുക്കി കൊടുക്കുകയാണ് പാണഞ്ചേരി പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും ചുമതലയെന്ന് മന്ത്രി പറഞ്ഞു. 

ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, അജിമോൻ എ ബി, നെന്മാറ ഐടിഐ പ്രിൻസിപ്പാൽ,ആബിദ കെ എ, ചാലക്കുടി ഐ ടി ഐ പ്രിൻസിപ്പൽ ജനാർദ്ദനൻ വി വി, കാസർകോട് വെസ്റ്റലേരി ഐടിഐ പ്രിൻസിപ്പൽ, പഞ്ചായത്തിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സാധ്യത പഠന യോഗത്തിൽ പങ്കെടുത്തു.

date