Skip to main content

വെള്ളക്കെട്ടിന് ശാശ്വത പരിഹാരം; കരിക്കാട് ചോല റോഡ് യാഥാർത്ഥ്യമായി 

വെള്ളക്കെട്ട് രൂക്ഷമായ കടവല്ലൂർ പഞ്ചായത്തിലെ 15-ാം വാർഡ് പ്ലസന്റ് വില്ല റോഡ് നാടിന് സമർപ്പിച്ചു. കരിക്കാട് വില്ല ചോല റോഡ് എ സി മൊയ്തീൻ എം എൽ എ യാണ് തുറന്ന് നൽകിയത്. കരിക്കാട്, പൂങ്കാവനം റോഡുകളിൽ നിന്ന് വരുന്ന മഴവെള്ളം ഈ റോഡിലൂടെയാണ്  ഒഴുകിയിരുന്നത്. പി.ഡബ്ല്യു.ഡി റോഡിൽ ഇരുവശത്ത് നിന്നും വരുന്ന കാനകൾ ഇവിടെ വന്ന് അവസാനിക്കുന്നതിനാൽ കാനയിലൂടെ വരുന്ന അഴുക്കുവെള്ളം ഒഴുക്കി കളയുന്നതിന് റോഡിന് നടുവിലൂടെ 187 മീറ്റർ നീളത്തിൽ 1 മീറ്റർ വീതിയിൽ 90 സെന്റിമീറ്റർ താഴ്ച്ചയിൽ കോൺക്രീറ്റ് കാന നിർമ്മിച്ച് സ്ലാബിട്ട് ഇരുവശവും കോൺക്രീറ്റ് ചെയ്താണ് ഈ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ വികസന ഫണ്ട് (സി എഫ് സി ഗ്രാന്റ്) 25,13,000 രൂപയാണ് ഇതിന് വിനിയോഗിച്ചിരിക്കുന്നത്.യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഐ രാജേന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഫൗസിയ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രഭാത് മുല്ലപ്പള്ളി, ജയകുമാർ പൂളാക്കൽ, ബിന്ദു ധർമൻ, പഞ്ചായത്തംഗം ഉഷ ശശികുമാർ, സെക്രട്ടറി ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.

date