Skip to main content

വീരമൃത്യുവരിച്ച ജവാന്മാരുടെ ആശ്രിതരെ ആദരിച്ചു

1971-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ വീരമൃത്യുവരിച്ച ജില്ലയിലെ ജവാന്മാരുടെ ആശ്രിതരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറാണ് ആശ്രിതര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയത്. വീരമൃത്യു വരിച്ച ജവാന്മാരായ ടി ഇ കരുണാകരന്‍, കെ വി കുഞ്ഞപ്പ, ശങ്കരന്‍ കണ്ടിയന്‍, പനോളി ഗോപി, കെ കെ പ്രഭാകരന്‍, പി കെ ഗോപിനാഥന്‍, എം വി പുരുഷോത്തമന്‍ എന്നിവരുടെ ആശ്രിതരെയാണ് ആദരിച്ചത്. ടി ഇ കരുണാകരന്റെ ഭാര്യ പരേതയായ സി പി മീനാക്ഷി അമ്മയ്ക്കുവേണ്ടി മകന്‍ ദിലീപ്, കെ വി കുഞ്ഞപ്പയുടെ ഭാര്യ ടി വി സുശീല, ശങ്കരന്‍ കണ്ടിയന്റെ ഭാര്യ എം പുഷ്പ, പനോളി ഗോപിയുടെ ഭാര്യ ഇ സൗമിനി, കെ കെ പ്രഭാകരന്റെ പിതാവ് നാരായണന്‍ നമ്പ്യാര്‍ക്ക് വേണ്ടി സഹോദരന്റെ മകന്‍ മഹേഷ്, പി കെ ഗോപിനാഥന്റെ അമ്മ പരേതായ ഡി കെ ഓമന അമ്മയ്ക്ക് വേണ്ടി പേരമകന്‍ വിജയന്‍ നമ്പ്യാര്‍, എം വി പുരുഷോത്തമന്റെ അമ്മ പരേതയായ എം വി മാതുവിന് വേണ്ടി സഹോദരപുത്രി രസ്‌ന എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം രവീന്ദ്രന്‍ പങ്കെടുത്തു

date