Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-12-2021

മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു

തലശ്ശേരി ബീഡി തൊഴിലാളി ക്ഷേമനിധി ഡിസ്‌പെന്‍സറിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത എംബിബിഎസ്. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും സഹിതം അഭിമുഖത്തിന് ഹാജരാവണം. വിലാസം വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസ്, രണ്ടാംനില, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം പാളയം തിരുവനന്തപുരം 695033.  ഫോണ്‍:0471 2302020

സീറ്റൊഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ടീച്ചര്‍ എഡ്യുക്കേഷന്‍ അടൂര്‍ സെന്ററില്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎസ്‌സി അംഗീകരിച്ച കോഴ്‌സിന് എസ്എസ്എല്‍സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബിഎ, എംഎ എന്നിവയും പരിഗണിക്കും. പ്രായം 17നും 35നും മധ്യേ.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക്  അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക്  മൂന്ന് വര്‍ഷവും വയസിളവ് ലഭിക്കും. ഇ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിലാസം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍:04734296496, 8547126028.

ടെണ്ടര്‍ ക്ഷണിച്ചു

കേരള ലളിതകലാ അക്കാദമിയുടെ കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാര നിലയം ലാന്റ് സ്‌കേപ്പിങ്ങ് ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ അക്കാദമി വെബ്‌സൈറ്റില്‍ ലഭിക്കും. www.lalithkala.org ഫോണ്‍ 0487 2333773.

ലെവല്‍ ക്രോസ് അടച്ചിടും

തളിപ്പറമ്പ്-കണ്ണപുരം റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253ാം നമ്പര്‍ ലെവല്‍ ക്രോസ് ഡിസംബര്‍ 30 രാവിലെ എട്ട് മണി മുതല്‍ ജനുവരി  ആറ് രാത്രി എട്ട്  വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് അസി ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

താല്‍ക്കാലിക ഒഴിവ്

കുറുമാത്തൂര്‍ ഗവ ഐടിഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ്. ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍എസി/എന്‍ടിസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 30 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0460 2225450, 9497639626.

വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂരിക്കൊവ്വല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റേറ്റ്, അനാമയ ഹോസ്പിറ്റല്‍, അന്നൂര്‍ ആയുര്‍വേദ റോഡ്, ടെലഫോണ്‍ ക്വാര്‍ട്ടേര്‍സ്, മുത്തപ്പന്‍ റോഡ്, കോളനി റോഡ്, കാര, തായിനേരി, പള്ളി ഹാജി, കൊയാക്‌സില്‍, ഉളിയം എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 28 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഈരണിപ്പാലം, മാതൃഭൂമി, ഫോക്‌സ്‌വാഗണ്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  ഡിസംബര്‍ 28 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ രാവിലെ 11 വരെ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാണിക്കക്കാവ്, ഇഎസ്‌ഐ, മാണിക്കക്കാവ് സ്‌കൂള്‍, സന്തോഷ് പീടിക, ഭാഗങ്ങളില്‍ ഡിസംബര്‍ 28 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പറശ്ശിനിപാലം, പറശ്ശിനി റോഡ്, സലാം പീടിക, നാണിയൂര്‍ നംമ്പ്രം, അരിമ്പ്ര, ചാത്തോത്തുകുന്ന്, കുറ്റിച്ചിറ ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ ഡിസംബര്‍ 28 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
 

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓലാടത്താഴെ, ഉപ്പായിച്ചാല്‍, ചക്കിപീടിക, നാഷണല്‍ പ്ലൈ വുഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 28 ചൊവ്വ രാവിലെ ഒമ്പത്  മണി മുതല്‍  വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

date