Skip to main content

കമ്മീഷൻ കേസെടുത്തു

സ്‌കോളർഷിപ് തുക നൽകാൻ മൂന്നാർ സ്വദേശിയിൽ നിന്ന് 25,000 കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലാർക്ക് റഷീദ്.കെ.പനയ്ക്കൽ വിജിലൻസിന്റെ പിടിയിലായത് സംബന്ധിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഏഴ് ദിവസത്തിനം സമർപ്പിക്കുന്നതിന് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നിർദ്ദേശം നൽകി.
പി.എൻ.എക്സ്. 5256/2021
 

date