Skip to main content

സമയപരിധി നീട്ടി

 

 

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയയുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്കില്‍ ആറ് മാസ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള സമയപരിധി ജനുവരി 10 വരെ നീട്ടീ.

 

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സി.എന്‍.എ.), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍റ്  ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്.സി) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 

 

എസ്.സി, എസ്.ടി, ഒ.ഇ.സി. വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. ഫോണ്‍: 0476-2623597, 9447488348  

date