Skip to main content

സൈനിക ക്ഷേമ വകുപ്പില്‍ എല്‍.ജി.എസ്; അഭിമുഖം ജനുവരി അഞ്ചിന്

പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി/ സൈനിക ക്ഷേമ വകുപ്പില്‍ എല്‍.ജി.എസ് ( എസ്.സി / എസ്.ടി വിഭാഗത്തിലുളള വിമുക്തഭടന്മാര്‍ക്കുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ) തസ്തികയിലേയ്ക്ക് (കാറ്റഗറി നമ്പര്‍ -260/20) അപേക്ഷ സമര്‍പ്പിച്ച  ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി അഞ്ചിന്  കേരള പബ്ലിക് സര്‍വിസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും.  ഇതു സംബന്ധിച്ചുളള അറിയിപ്പ്  ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും,  എസ്.എം.എസ്  മുഖേനയും ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍: 0468 2222665.

date