Skip to main content

അപേക്ഷ ക്ഷണിച്ചു

പ്രൊഫഷണൽ / പിജി കോഴ്സുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ പഠിക്കുന്ന കാഴ്ച വൈകല്യമുള്ള വിദ്യാർഥികൾക്ക് പഠന സഹായത്തിനായി 2021-22 സാമ്പത്തിക വർഷത്തിലെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ടോക്കിംഗ് കമ്പ്യൂട്ടർ വിതരണം ചെയ്യുന്നു. അപേക്ഷകർ നൂറ് ശതമാനം കാഴ്ചവൈകല്യമുള്ളവരായിരിക്കണം. ബിപിഎൽ ലിസ്റ്റിൽ ഉള്ളവർക്കും പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്കും മുൻഗണന. അപേക്ഷയ്ക്കൊപ്പം കോഴ്സ് സംബന്ധിച്ച് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ഭിന്നശേഷി സംബന്ധിച്ച മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് , ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. യോഗ്യതയുള്ളവർ ജനുവരി 10 ന് മുമ്പ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷിക്കണം
ഫോൺ: 04994255074

date