Skip to main content

വയോസേവന അവാർഡിന് അപേക്ഷ ക്ഷണിച്ചു

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുന്നതിനായി വിവിധപദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിവരുന്ന സര്‍ക്കാര്‍ സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും വിവിധ കലാകായിക സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്കും  വയോസേവന അവാര്‍ഡിന് അപേക്ഷിക്കാം.  മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ,ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ , സര്‍ക്കാരിതര സംഘടനകള്‍ സ്ഥാപനങ്ങള്‍ മികച്ച ഗവ.വൃദ്ധസദനം,  കലാ കായിക സാഹിത്യ സാംസ്‌ക്കാരിക മികവ് തെളിയിച്ചവര്‍്ക്ക്  അപേക്ഷിക്കാം. അപേക്ഷാഫോമുകളില്‍ ചേര്‍ത്ത മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അപേക്ഷകള്‍ 10 നകം  ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം . വയോജനസേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലാ പഞ്ചായത്ത്, മെയിന്റനന്‍സ് ട്രൈബ്യൂണലുകള്‍ എന്നീ കാറ്റഗറികളിലുള്ള അപേക്ഷകള്‍ നേരിട്ട് സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ 10 നകം ലഭ്യമാക്കണം. അപേക്ഷാഫോമുകള്‍ സാമൂഹ്യനീതിവകുപ്പിന്റെ swd.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.ഫോണ്‍-04994255074

 

date