Skip to main content

വ്യാജ ചികിത്സാ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി*

 

 

ജില്ലാ മെഡിക്കല്‍ ഓഫീസറും, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വ്യാജ ചികിത്സാ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. വ്യക്തമായ രേഖകളില്ലാത്ത അഞ്ചിൽ പരം സ്ഥാപനങ്ങള്‍ പൂട്ടിച്ചു. പരിശോധനയിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.ആര്‍. ബിന്ദു, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ ഡോ. പി.കെ ഹരിദാസ്, ഡോ. കെ.എ. ഷക്കീര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധനകൾ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുർവേദം) അറിയിച്ചു.

date