Skip to main content

യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്

ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 9ന് രാവിലെ 9 മുതൽ മൈലാടി ചന്ദ്രിക ക്ലബ്ബ് ഗ്രൗണ്ടിൽ നടക്കും. 2001 ജനുവരി  ഒന്നിന് ശേഷം ജനിച്ച വയനാട് ജില്ലക്കാരായ കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ജനുവരി 5ന് മുമ്പായി രജിസ്റ്റർ ചെയ്യണം. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത ടീമുകളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല. ഫോൺ: 9847877857.

date