Skip to main content

ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്; അഭിമുഖം അഞ്ചിന്

ആലപ്പുഴ: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (എസ്.ആര്‍. ഫോര്‍ എസ്.സി/എസ്.ടി) (കാറ്റഗറി നം.115/2020) തസ്തികയുടെ 2021 നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി പി.എസ്.സി. കൊല്ലം മേഖലാ ഓഫീസില്‍ 2022 ജനുവരി അഞ്ചിന് അഭിമുഖം നടത്തും.

ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് രേഖകളുടെ അസ്സല്‍, ഒ.ടി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും കൊല്ലം മേഖലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണം.

പി.എസ്.സി വെബ് സൈറ്റിലെ ഇന്‍റര്‍വ്യൂ ഷെഡ്യൂളും അനൗണ്‍സ്‌മെന്‍റ് ലിങ്കുകളും  പരിശോധിക്കണം. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date