Skip to main content

ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ

ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയുടെ ഇന്റര്‍വ്യൂ ജനുവരി ആറിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരുടെ പ്രൊഫൈലിലും, മൊബൈലില്‍ എസ്.എം.എസ് സന്ദേശമായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, കെ ഫോമും (ബയോഡാറ്റ) സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫെയ്‌സ് ഷീല്‍ഡ് ധരിച്ച് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. യഥാസമയം ഹാജരാകാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കാതെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കും.

date