Skip to main content

വയോ സേവന അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍/ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും കലാകായിക, സാംസ്‌ക്കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്കും വയോ സേവന അവാര്‍ഡ് നല്‍കുന്നു.

ത്രിതല പഞ്ചായത്തുകള്‍ക്കും, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ക്കും സര്‍ക്കാര്‍ വൃദ്ധ മന്ദിരങ്ങള്‍ക്കും അപേക്ഷിക്കാം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. അപേക്ഷാ ഫോറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0477-2253870.

date