Skip to main content

ടിപ്പർ ലോറികളുടെ സമയക്രമം മാറ്റി

ജില്ലയിൽ ടിപ്പർ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം 1988ലെ മോട്ടോർ വാഹന നിയമം 15ാം വകുപ്പ് പ്രകാരം രാവിലെ എട്ട് മണി മുതൽ 10 വരെയും വൈകിട്ട് നാല് മണി മുതൽ വൈകിട്ട് ആറ് വരെയും നിരോധിച്ച് പുനഃക്രമീകരിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. നേരത്തെ ഇത് രാവിലെ 8.30 മുതൽ 10 വരെയും ഉച്ച 3.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ആയിരുന്നു. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യം നീക്കാനായി ഉപയോഗിക്കുന്ന ടിപ്പർ ലോറികൾക്ക് അനുവദിച്ചിരുന്ന സമയ നിയന്ത്രണത്തിലെ ഇളവ് തുടരും.

date