Skip to main content

ദേശീയപാതാ വികസനം: കൃഷ്ണപുരം വില്ലേജിലെ ഭൂരേഖകൾ കൈമാറി

ആലപ്പുഴ: ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി കൊറ്റുകുളങ്ങര -ഓച്ചിറ റീച്ചിൽ ഉൾപ്പെടുന്ന കൃഷ്ണപുരം വില്ലേജില്‍ ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍  ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍  കൈമാറി. ഈ മേഖലയില്‍  44 പേരുടെ പക്കല്‍നിന്നാണ്  വില പൂർണ്ണമായും നൽകി ഭൂമി ഏറ്റെടുത്തത്.

നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഇവിടുത്തെ  കെട്ടിടങ്ങള്‍ വൈകാതെ പൊളിച്ചു നീക്കും. നടപടികളോട് സഹകരിക്കുന്നതിനും കെട്ടിടങ്ങള്‍ ഒഴിയുന്നതിനും ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

date