Skip to main content

ശുചിത്വ ആശയങ്ങൾക്ക് സമ്മാനം

കോട്ടയം: കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന സ്വച്ഛ് ടെക്നോളജി ചലഞ്ചിൽ പങ്കെടുത്ത്  സമ്മാനം നേടാൻ അവസരം. ശുചിത്വവും മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട പുത്തൻ ആശയങ്ങളും സാങ്കേതിക വിദ്യകളും സമർപ്പിക്കുന്നവരിൽ  ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവരെ  സംസ്ഥാന സർക്കാർ  ക്യാഷ് പ്രൈസും അവാർഡും നൽകി ആദരിക്കും. 

വിദ്യാർത്ഥികൾ, സംരംഭകർ, സംഘടനകൾ, ക്ലബുകൾ ,സ്ഥാപനങ്ങൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ തുടങ്ങിയവയ്ക്കും പൊതുജനങ്ങൾക്കും ചലഞ്ചിൽ പങ്കെടുക്കാം. ആശയങ്ങൾ ജനുവരി 15 നകം അതത് മുനിസിപ്പാലിറ്റി ഓഫീസിലോ  ജില്ലാ ശുചിത്വ മിഷൻ ഓഫീസിലോ നൽകണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2573606

date