Skip to main content

കോവിഡ് 19- ഒമിക്രോണ്‍ വകഭേദം: രാത്രികാല നിയന്ത്രണങ്ങള്‍ ഇന്നു (ഡിസം. 30) മുതല്‍.

 പുതുവത്സരാഘോഷങ്ങള്‍ രാത്രി 10 മണി വരെ മാത്രം.

കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദ വ്യാപന സാധ്യത മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉത്തരവിട്ടു.
ആള്‍ക്കൂട്ടം, രോഗ വ്യാപനത്തിനിടയാക്കുമെന്നതിനാല്‍
പുതുവത്സരാഘോഷങ്ങള്‍ രാത്രി 10 മണിക്ക് ശേഷം അനുവദിക്കുന്നതല്ല.  
ഇന്നു  (ഡിസംബര്‍ 30 ) മുതല്‍ 2022 ജനുവരി 2 വരെ രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ രാത്രി കാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
 
ഒമിക്രോണ്‍ വകഭേദം, അടച്ചിട്ട സ്ഥലങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ പടരുവാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കിയും കൃത്യമായ സാമൂഹിക അകലം പാലിച്ചും മാത്രമേ ഇന്‍ഡോര്‍ പരിപാടികള്‍ നടത്താന്‍ പാടുള്ളൂ.

 ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളിലെ സിറ്റിങ് കപ്പാസിറ്റി 50 ശതമാനമായി തുടരുന്നതാണ്.
 

date