Skip to main content

ബി ആര്‍ സി ട്രെയ്നര്‍ : ഡെപ്യൂട്ടേഷന്‍ നിയമനം-അപേക്ഷ ക്ഷണിച്ചു.

 ഇടുക്കി ജില്ലയില്‍ സമഗ്രശിക്ഷയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ നിലവില്‍ ഒഴിവുള്ള ട്രെയിനര്‍ തസ്തികകളിലേയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്നു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. എച്ച്.എസ്.എസ്.റ്റി/വി.എച്ച്.എസ്.എസ്.റ്റി/ എച്ച്.എസ്. എസ്.റ്റി (ജൂനിയര്‍)/എച്ച്.എസ്.റ്റി/പ്രൈമറി ഹെഡ്മാസ്റ്റര്‍/പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ കെ എസ് ആര്‍ പാര്‍ട്ട് 1 ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും, ബന്ധപ്പെട്ട നിയമന അധികാരിയുടെ നിരാക്ഷേപ പത്രം ഉള്‍പ്പെടെയുള്ള അപേക്ഷ 2022 ജനുവരി 10 നുള്ളില്‍ എസ്.എസ്.കെ ഇടുക്കി ജില്ലാ ഓഫീസില്‍ എത്തിക്കേണ്ടതാണ്.  അപേക്ഷഫോം സമഗ്രശിക്ഷയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

date