Skip to main content

കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇടുക്കി ജില്ലയില്‍ ജനുവരി 3 ന് ആരംഭിക്കും. ജില്ലയില്‍ 15 - 18 വയസ്സുകാരായ 51,000 കുട്ടികള്‍ .

ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. ജനുവരി 3 ന് കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നതാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് മുന്‍ഗണന നല്‍കികൊണ്ടു, നിശ്ചിത ദിവസങ്ങളില്‍ കുട്ടികള്‍ക്ക് മാത്രമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ജില്ലയില്‍ 15 - 18 വയസ്സുകാരായ 51,000 കുട്ടികളാണുള്ളത് . എത്രയും വേഗം കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്  പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

date