Skip to main content

മത്സ്യയാനങ്ങളുടെ പരിശോധന 16ന്

മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എൻജിനുകളും ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 16ന് രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പരിശോധിക്കും.  സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളിലാണ് പരിശോധനയെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടർ അറിയിച്ചു.  വള്ളങ്ങൾ ഒമ്പത് തീരദേശ ജില്ലകളിലെയും പരിശോധന കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാക്കണം.  സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എൻജിനുകൾക്ക് മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിക്കില്ല.  കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു യാനത്തോടൊപ്പം ഒരാൾക്ക് മാത്രമേ പരിശോധനാ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കൂ.  10 വർഷം വരെ കാലപ്പഴക്കമുള്ള എൻജിനുകൾ പരിശോധനക്ക് ഹാജരാക്കാം.  പരിശോധനക്ക് ഹാജരാക്കുന്ന യാനങ്ങൾക്കും എഞ്ചിനുകൾക്കും രജിസ്‌ട്രേഷൻ, മത്സ്യബന്ധന ലൈസൻസ്, എഫ്.ഐ.എം.എസ് (ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) രജിസ്‌ട്രേഷൻ എന്നിവ നിർബന്ധമാണ്.  ഒരു വ്യക്തിക്ക് പരമാവധി രണ്ടു എൻജിനുകൾക്കു മാത്രമേ പെർമിറ്റ് അനുവദിക്കൂ.  അപേക്ഷാ ഫോം ജില്ലകളിലെ മത്സ്യഭവനുകൾ, മത്സ്യഫെഡ് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 8ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അതാതു മത്സ്യഭവനുകളിൽ ലഭിക്കണം.  സംയുക്ത പരിശോധനയുമായി ബന്ധപ്പെട്ടു 8,9 തീയതികളിൽ സംസ്ഥാനത്തെ തീരദേശത്തു പ്രവർത്തിക്കുന്ന എല്ലാ മത്സ്യഭവനുകളും മറ്റ് ഫിഷറീസ് ഓഫീസുകളും പ്രവർത്തിക്കും.
പി.എൻ.എക്സ്. 26/2022

date