Skip to main content

ഫോട്ടോഗ്രാഫി ദർഘാസ് ക്ഷണിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്‌സ് (കിർടാഡ്‌സ്), 2021-22 സാമ്പത്തിക വർഷത്തെ, മ്യൂസിയം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി ഫോട്ടോഗ്രാഫിയിൽ അഭിരുചിയുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു.  അടങ്കൽ തുക അഞ്ച് ലക്ഷം രൂപ.  ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം, പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടാവണം.  മ്യൂസിയവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫിയിലെ പ്രാവീണ്യം അഭികാമ്യയോഗ്യതയാണ്.  ജോലി ചെയ്യുന്ന ദിവസങ്ങളിൽ മാത്രം 2000 രൂപ വീതം ഹോണറേറിയം ലഭിക്കും.  ഫോട്ടോഗ്രാഫിയിലെ അഭിരുചി, അക്കാദമിക്/ അല്ലാത്തവ എന്നീ യോഗ്യതകൾ, എന്തെങ്കിലും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ആയവ ഉൾപ്പെട്ട പ്രൊഫോർമ/ പോർട്ട്‌ഫോളിയോ ടെൻഡറിനൊപ്പം നൽകണം.  അപേക്ഷാ കവറിന് മുകളിൽ ഫോട്ടോഗ്രാഫിക്കുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തണം.  വിശദവിവരങ്ങൾക്ക്: 0495-2356805.
പി.എൻ.എക്സ്. 28/2022

date