Skip to main content

മത്സ്യബന്ധനയാനങ്ങളുടെ പരിശോധന- എട്ടു വരെ അപേക്ഷിക്കാം

 

 

 

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള മത്സ്യബന്ധനയാനങ്ങളുടെയും എഞ്ചിനുകളുടെയും പരിശോധന  ജനുവരി 16 ലേക്ക് മാറ്റിയ  സാഹചര്യത്തില്‍ അപേക്ഷകള്‍ എട്ടിന് വൈകീട്ട് അഞ്ച് വരെ ഫിഷറീസ്, മത്സ്യഫെഡ് എന്നിവയുടെ ചാലിയം, വെള്ളയില്‍, ബേപ്പൂര്‍, കൊയിലാണ്ടി, തിക്കോടി,  വടകര ഓഫീസുകളില്‍ സ്വീകരിക്കുമെന്ന്  ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍: 0495 2380344 (മത്സ്യഫെഡ്, കോഴിക്കോട്),  0495 2383780 (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കോഴിക്കോട്).
 

date